Recent Posts

{getWidget} $results={4} $label={recent}

8/03/2026 11:55:00 AM

കനത്ത മഴ; നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്നു വീണു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: കരുവാരകുണ്ട് ഇരിങ്ങാട്ടിരി മൂച്ചിക്കലിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ഇരുനില വീട് പുലർച്ചെയോടെ പൂർണമായും തകർന്നു വീണു.



പരേതനായ മൂർഖൻ ഹംസ ഹാജിയുടെ മകന്റെ ഉടമസ്ഥതയിലുള്ള വീടാണ് അപകടത്തിൽ നിലംപതിച്ചത്. വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിലായിരുന്നുവെന്നാണ് വിവരം.

പുലർച്ചെയായതിനാൽ നിർമ്മാണത്തൊഴിലാളികളോ മറ്റാരും സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ വീട് പൂർണമായി തകർന്നതിനെ തുടർന്ന് ഉടമസ്ഥർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മഴയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ