Recent Posts

{getWidget} $results={4} $label={recent}

8/04/2026 07:49:00 PM
മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം; വ്ളഗര്‍ക്കെതിരെ കെ.യു.ഡബ്ല്യു.ജെ പരാതി

മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ വ്ളോഗര്‍ക്കെതിരെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് (കെ.യു.ഡബ്ല്യു.ജെ) പരാതി നല്‍കി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി സമര്‍പ്പിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി ഉള്‍പ്പെടെയുള്ള ഭീഷണിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ നിസാമിനെതിരെയാണ് പരാതി. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള ഇത്തരം പ്രചാരണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി.

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്വമാണെന്നും കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി.കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ടാക്കാന്‍ ശ്രമിച്ച വ്?ളോഗര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ