തിരുവനന്തപുരം സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹4 ലക്ഷം ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ദുരന്തനിവാരണ ചട്ടങ്ങൾ പ്രകാരമാണ് സഹായം അനുവദിക്കുക.
മഴക്കെടുതിയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കും കൃഷിനാശം നേരിട്ടവർക്കും മറ്റ് നാശനഷ്ടങ്ങൾ അനുഭവിച്ചവർക്കും നിലവിലെ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് നഷ്ടപരിഹാരം നൽകും. ഇതിനായി ജില്ലാ ഭരണകൂടങ്ങൾ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ നടത്തി അർഹരായവർക്ക് ധനസഹായം വിതരണം ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ