Recent Posts

{getWidget} $results={4} $label={recent}

8/02/2026 09:44:00 AM

മലപ്പുറം  :സംസ്ഥാനത്ത് കനത്ത മഴയും പ്രളയക്കെടുതിയും രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വസതിയിൽ ഉച്ചഭക്ഷണത്തിന് എത്തിയ സംഭവം രാഷ്ട്രീയ വിവാദമായി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ഫൈസൽ ബാഫഖി തങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. 

പ്രളയബാധിത മേഖലകളിൽ ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന വിമർശനം. പി. സരിൻ ഉൾപ്പെടെയുള്ളവരും സംഭവത്തെ വിമർശിച്ച് രംഗത്തെത്തി. ഇതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയും വിവാദമായിരുന്നു. 



അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായതായും വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ തുടരുകയാണ്. 

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ