പൊന്നാനി: സഹോദരനൊപ്പം കുളിക്കാനിറങ്ങി തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയിൽ കണ്ടെത്തി. കൊടുമാണ്ട മൂർക്കാൻകുഴി അബുൽ ഹക്കീമിന്റെ മകൻ സഅദ് (8) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് പൊന്നാനി പുഴയോരത്ത് കൈലാസംകളം കടവിൽ മൃതദേഹം കണ്ടെത്തിയത്.
കൊപ്പം പൈലിപ്പുറത്തുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു സഹോദരങ്ങളായ സഅദും സഹലും. ബുധനാഴ്ച വൈകിട്ട് വീട്ടുകാർക്കൊപ്പം തൂതപ്പുഴയിലെ പൈലിപ്പുറം കാളിയാർവെട്ടം കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.
നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ കാണാതാവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് പൊന്നാനി പുഴയോരത്തെ കൈലാസംകളം കടവിൽ ഓളം ബോട്ട് നിർത്തിയിട്ടിരുന്ന ഭാഗത്ത് സഅദിന്റെ മൃതദേഹം കണ്ടെത്തിയത്.
വെളിയങ്കോട് എമർജൻസി ടീം പ്രവർത്തകർ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ