Recent Posts

{getWidget} $results={4} $label={recent}

10/02/2026 12:43:00 PM

തിരുന്നാവായ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിതാഭസ്മം അലിഞ്ഞുചേർന്ന തിരുന്നാവായ ത്രിമൂർത്തി സംഗമത്തിന് സമീപത്തെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ജവഹർ ബാൽമഞ്ച് മലപ്പുറം ജില്ലാ കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം, ശാന്തിയാത്ര, പുഷ്പാർച്ചന, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.


ജവഹർ ബാൽമഞ്ച് അഖിലേന്ത്യാ കമ്മിറ്റിയുടെ ‘ബാക്ക് ടു ഗാന്ധി’ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിലായിരുന്നു പരിപാടികൾ. രഘുപതി രാഘവ രാജാറാം എന്ന രാംധുൻ ആലപിച്ച് കുട്ടികളും മുതിർന്നവരും പങ്കെടുത്ത ശാന്തിയാത്ര തിരുന്നാവായ ടൗണിൽ നിന്ന് ഗാന്ധി സ്മൃതി മണ്ഡപം വരെ നടന്നു.
തുടർന്ന് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.
ജവഹർ ബാൽമഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ ഫിറോസ് ഖാൻ അണ്ണക്കമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ നാസർ കെ. തെന്നല അധ്യക്ഷത വഹിച്ചു. ജെബിഎം തിരൂർ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഷെസിൻ നെല്ലിയാളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. നൗഷാദ്, മണ്ഡലം പ്രസിഡന്റ് മുളക്കൽ മുഹമ്മദലി, ജില്ലാ കോ-ഓർഡിനേറ്റർമാരായ ഷബീർ നെല്ലിയാളി, എം.സി. സാഹിർ, ബ്ലോക്ക് ചെയർമാൻ ബാബു പുത്തനത്താണി, കെ. വിശാലം, പി.ടി. റിയാസ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ, ഉണ്ണികൃഷ്ണൻ പൊന്നാനി, പി. ജമാൽ, പ്രജീഷ് വാവൂർകുന്ന് തുടങ്ങിയവർ സംസാരിച്ചു.
ശാന്തിയാത്രയ്ക്ക് അയൂബ് പുറത്തൂർ, കദീജ തിരൂർ, സുനിൽ മംഗലം, ഷിഹാബുദ്ദീൻ തിരുനാവായ, മനോജ്, ഷാജു മഠത്തിൽ, റസിയ പുല്ലൂർ എന്നിവർ നേതൃത്വം നൽകി.
Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ