മലപ്പുറം : തിരൂർ മിനി സിവിൽ സ്റ്റേഷന് സമീപത്തെ വിജനമായ പ്രദേശത്ത് പുരുഷന്റെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
സ്ഥലത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ്, ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി തെളിവുകളും സാമ്പിളുകളും ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി തിരൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ