കൽപകഞ്ചേരി : പുത്തനത്താണി കല്ലിങ്ങൽ സ്വദേശി അത്തിക്ക പറമ്പിൽ ഹാഷിം (27) 16 കിലോ കഞ്ചാവുമായി പിടിയിൽ. വിൽപ്പനയ്ക്കായി കാറിൽ കഞ്ചാവ് എത്തിച്ചതായാണ് പൊലീസ് കണ്ടെത്തിയത്.
തിരൂർ–താനൂർ ഡാൻസാഫ് ടീമും കൽപകഞ്ചേരി പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. മൻസൂർ, അഡീഷണൽ എസ്.ഐ. പ്രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ