Recent Posts

{getWidget} $results={4} $label={recent}

7/24/2026 08:56:00 PM


മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു. മണാശ്ശേരി ഗവ. യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമലാണ് മരണപ്പെട്ടത്.



വ്യാഴാഴ്ച വൈകുന്നേരം മണാശ്ശേരിയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവശത്തും ഡോറുകളുള്ള ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ യാത്രയ്ക്കിടെ പെട്ടെന്ന് തുറന്നതോടെ കുട്ടി റോഡിലേക്ക് തെറിച്ചുവീണുവെന്നാണ് പ്രാഥമിക വിവരം.

അതേസമയം പിന്നാലെ വന്ന ലോറി കുട്ടിയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ