Recent Posts

{getWidget} $results={4} $label={recent}

7/25/2026 04:03:00 PM


    മലപ്പുറം :  പുത്തനത്താണി ആതവനാട്ടിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ആതവനാട് കുറുമ്പത്തൂർ കൂടശ്ശേരി പാറ സ്വദേശി മുസ്തഫയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സഹോദരിയുടെ മകനാണ് മുസ്തഫയെ കുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മുസ്തഫയുടെ സഹോദരൻ അബ്ദുള്ളയ്ക്കും കുത്തേറ്റ് പരിക്കേറ്റു.

സഹോദരിയുടെ മക്കൾ മാരകായുധങ്ങളുമായി എത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ