തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സമിതി നിലവിലെ രൂപത്തിൽ അനുകൂല ശുപാർശ നൽകിയില്ല. സമർപ്പിച്ച റിപ്പോർട്ടിൽ യാത്രക്കാരുടെ ആവശ്യകത, സാമ്പത്തിക പ്രായോഗികത, പരിസ്ഥിതി-സാമൂഹിക ആഘാതങ്ങൾ തുടങ്ങിയ പ്രധാന ഘടകങ്ങളിൽ വ്യക്തതയില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് ഈ നിലപാട്.
സർക്കാർ കൂടുതൽ വിശദമായ പഠനങ്ങൾ നടത്തുമെന്നും പരിസ്ഥിതി ആഘാതം, ഭൂമിയെടുപ്പ്, ചരക്കുഗതാഗത സാധ്യത, മറ്റ് ഗതാഗത സംവിധാനങ്ങളുമായുള്ള ഏകോപനം എന്നിവ പരിശോധിച്ച ശേഷമേ പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ എന്നും അറിയിച്ചു.
