gtag('config', 'G-JLGLB1LBDZ'); നിയമസഭയില്‍ വന്ദേമാതരം മുഴുവൻ പാടിയില്ല, ലോക്ഭവൻ്റെ നിർദേശം ലംഘിച്ചു: അതൃപ്തി അറിയിച്ച് ​ഗവർണറും ബിജെപിയും

നിയമസഭയില്‍ വന്ദേമാതരം മുഴുവൻ പാടിയില്ല, ലോക്ഭവൻ്റെ നിർദേശം ലംഘിച്ചു: അതൃപ്തി അറിയിച്ച് ​ഗവർണറും ബിജെപിയും

Malabar One  Desk

തിരുവനന്തപുരം നിയമസഭയിലെ നയപ്രഖ്യാപന ചടങ്ങിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിനെ ചൊല്ലി വിവാദം ശക്തമായി. രാജേന്ദ്രൻ അർലേക്കാർ യും ഭാരതിയ ജനതാ പാർട്ടി യും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി.



സഭയിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാൻസുകളുടെ ബാൻഡ് പതിപ്പ് മാത്രമാണ് അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർന്നത്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന ലോക്‌ഭവന്റെ നിർദേശം സർക്കാർ പാലിച്ചില്ലെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്.

സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഗവർണർ, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. ദേശീയഗാനത്തെയും ദേശീയചിഹ്നങ്ങളെയും അപമാനിക്കുന്ന സമീപനമാണിതെന്നും ബിജെപി ആരോപിച്ചു.

ഇതിനിടെ വി . മുരളീധരൻ യും വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ “ജമാഅത്തെ ഇസ്‌ലാമിയുടെയും സിപിഎമ്മിന്റെയും സമ്മർദ്ദത്തിന് വഴങ്ങിയതാണ്” എന്നാണ് വി മുരളീധരൻ ആരോപിച്ചത്. “വന്ദേമാതരത്തോട് എപ്പോഴാണ് അയിത്തം തുടങ്ങിയത്?” എന്നും അദ്ദേഹം ചോദിച്ചു.

3/related/default