gtag('config', 'G-JLGLB1LBDZ'); നാളെ മുതൽ സ്കൂളുകളിൽ വീണ്ടും കുട്ടിക്കൂട്ടം

നാളെ മുതൽ സ്കൂളുകളിൽ വീണ്ടും കുട്ടിക്കൂട്ടം

Malabar One  Desk

നാളെ മുതൽ സ്കൂളുകളിൽ വീണ്ടും കുട്ടിക്കൂട്ടം

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ വീണ്ടും തുറക്കും. വിദ്യാർഥികളെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.




സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്തെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാതലത്തിലും സ്കൂൾതലത്തിലും വിവിധ പരിപാടികളോടെയാണ് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുന്നത്. സൈബർ സുരക്ഷാ പ്രതിജ്ഞയും പ്രവേശനോത്സവ പരിപാടികളുടെ ഭാഗമാകും.

ഈ വർഷം ഏകദേശം 44 ലക്ഷം വിദ്യാർഥികളാണ് സ്കൂളുകളിലെത്തുന്നത്. ഇതിൽ മൂന്ന് ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടും.

സ്കൂൾ തുറക്കുന്നതിനെ തുടർന്ന് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5.30 വരെയും ടിപ്പർ ലോറികളുടെ സർവീസിന് നിയന്ത്രണമുണ്ടാകും.

സ്കൂൾ പരിസരങ്ങളിൽ അനധികൃത പാർക്കിംഗിനും വഴിയോര കച്ചവടങ്ങൾക്കും അനുമതിയില്ല. സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റും നിർബന്ധമാണ്. കൂടാതെ, വിദ്യാർഥികളുടെ സുരക്ഷയ്ക്കായി വാഹനങ്ങളിൽ സഹായികളും ഉണ്ടായിരിക്കണം.

പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ആവേശകരമായ തുടക്കത്തിനാണ് സംസ്ഥാനമൊരുങ്ങുന്നത്.

  • വളരെ പുതിയ

    നാളെ മുതൽ സ്കൂളുകളിൽ വീണ്ടും കുട്ടിക്കൂട്ടം

3/related/default