gtag('config', 'G-JLGLB1LBDZ'); പുത്തനത്താണിയില്‍ ബൈക്ക് അപകടം; യുവതി മരിച്ചു

പുത്തനത്താണിയില്‍ ബൈക്ക് അപകടം; യുവതി മരിച്ചു

Malabar first news

മലപ്പുറം പുത്തനത്താണിക്ക് സമീപം ദേശീയപാതയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവതി മരിച്ചു. ബംഗളൂരു സ്വദേശിനിയായ 20കാരി ഡഫ്‌നി ഫാത്തിമയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കോട്ടയം സ്വദേശിയായ സുഹൃത്ത് ആല്‍വിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.



ബുധനാഴ്ച പുലര്‍ച്ചെയോടെ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞതായാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags
3/related/default