gtag('config', 'G-JLGLB1LBDZ'); മങ്കട ഇടിമിന്നൽ ദുരന്തത്തിൽ അനുശോചിച്ച് വി ഡി സതീശൻ

മങ്കട ഇടിമിന്നൽ ദുരന്തത്തിൽ അനുശോചിച്ച് വി ഡി സതീശൻ

Malabar first news

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് യുവാക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ . അപകടത്തിൽ ജീവൻ നഷ്ടമായത് അത്യന്തം ദുഃഖകരമാണെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



മരിച്ചവരുടെ കുടുംബങ്ങളുടെ വേദന വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ലെന്നും ഈ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും സതീശൻ പ്രതികരിച്ചു.
മങ്കടയിലെ കുരുങ്ങൻചോല വ്യൂ പോയിന്റിന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നാല് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും ഇവർ ചികിത്സയിൽ തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. 



ആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടതോടെയാണ് ദുരന്തമുണ്ടായത്. ഇടിമിന്നലേറ്റ് വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണതായി ദൃക്സാക്ഷികള്‍ അറിയിച്ചു. സമീപവാസികള്‍ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.



ആശുപത്രിയിൽ എത്തിച്ച ശേഷം അടിയന്തര ചികിത്സയും സിപിആറും നൽകിയെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് വിദ്യാര്‍ഥികളെ തുടര്‍ചികിത്സയ്ക്കായി ഗവണ്മെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി ലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.

3/related/default