gtag('config', 'G-JLGLB1LBDZ'); പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

Malabar One  Desk

 പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

പൊന്നാനി: ചാവക്കാട് – പൊന്നാനി ആറുവരിപ്പാതയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഗുരുവായൂർ കാരക്കാട് സ്വദേശി നാലകത്ത് ആദിൽ (21) ആണ് മരണപ്പെട്ടത്.




പൊന്നാനി ആനപ്പടി പാലത്തിനും പള്ളപ്പുറം പാലത്തിനും ഇടയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഭിത്തിയിൽ ശക്തമായി ഇടിച്ച ശേഷം മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അപകടം നടന്ന ഉടൻ നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഏറെ പ്രയത്‌നിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ഹോസ്പിറ്റൽ ൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags
3/related/default