gtag('config', 'G-JLGLB1LBDZ'); മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് സാദിഖലി തങ്ങൾ

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് സാദിഖലി തങ്ങൾ

Malabar One  Desk

കോഴിക്കോട്: വി ഡി സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിലേക്ക് മുസ്ലിം ലീഗിന്റെ അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ .
പി . കെ . കുഞ്ഞാലിക്കുട്ടി , ന് . ശംസുദ്ധീൻ , കെ . M . ഷാജി , പി . കെ . ബഷീർ , വി . ഈ . അബ്ദുൽ ഗഫൂർ എന്നിവരാണ് മന്ത്രിമാരായി പരിഗണിക്കപ്പെട്ടത്. വകുപ്പുകൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.


ലീഗിൽ ടേം വ്യവസ്ഥ തുടരുമെന്നും രണ്ടര വർഷത്തിന് ശേഷം കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് പാറക്കൽ അബ്ദുള്ള മന്ത്രിയാകുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. പാറയ്ക്കൽ അബ്ദുള്ളയെ മന്ത്രിയാക്കാത്തതിനെതിരെയായിരുന്നു പ്രധാന വിമർശനം. 



ജില്ലയിൽ നിന്നുള്ള വിവിധ സംഘടനകളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
കോഴിക്കോടിന് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ ഷാഫി പറമ്പിൽ എംപിയും ഇടപെട്ടിരുന്നു. ടേം വ്യവസ്ഥയിൽ പാറയ്ക്കൽ അബ്ദുള്ളയെ ഉൾപ്പെടുത്തണമെന്ന ആവശ്യം അദ്ദേഹം നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചതായാണ് വിവരം.
Tags
3/related/default