ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കത്തുകൾ അദ്ദേഹം ഗവർണർക്ക് കൈമാറി.
തിങ്കളാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.
കോൺഗ്രസ് നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് പിന്നാലെയാണ് സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലായത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ കുറിച്ചുള്ള ചർച്ചകളും അവസാനഘട്ടത്തിലാണ്.
രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഡിഎഫ് നേതാക്കളും പങ്കെടുത്തു. പുതിയ സർക്കാരിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളും വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉടൻ ആരംഭിക്കുമെന്നാണ് വിവരം.