gtag('config', 'G-JLGLB1LBDZ'); മുഖ്യമന്ത്രി ചർച്ച വിവാദം; മാത്യു കുഴൽനാടന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ്

മുഖ്യമന്ത്രി ചർച്ച വിവാദം; മാത്യു കുഴൽനാടന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ്

Malabar first news

 

മലപ്പുറം : മുഖ്യമന്ത്രി ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെ പ്രതികരിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് ഇഎഎം അമീൻ. സമൂഹമാധ്യമത്തിലൂടെയായിരുന്നു അമീന്റെ പ്രതികരണം.



മുസ്ലിം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണെങ്കിലും ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നായിരുന്നു മാത്യു കുഴൽനാടന്റെ പ്രതികരണം. മുന്നണിയിൽ പരസ്പര ധാരണയും ബഹുമാനവും നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രതികരിച്ച മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ഇഎഎം അമീൻ, ലീഗ് അഭിപ്രായം പറഞ്ഞത് കോൺഗ്രസിന്റെ “അടുക്കള കാര്യത്തിൽ” അല്ലെന്നു വ്യക്തമാക്കി. ലീഗിന് ശക്തമായ രാഷ്ട്രീയ പാരമ്പര്യവും പരിചയസമ്പന്നരായ നേതാക്കളുമുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

അതേസമയം, അമീന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദമായി മാറിയിട്ടുണ്ട്. മാത്യു കുഴൽനാടനെ ലക്ഷ്യമിട്ട് നടത്തിയ ചില പരാമർശങ്ങൾ ഭീഷണിസ്വഭാവമുള്ളതാണെന്ന വിമർശനവും ഉയരുന്നുണ്ട്.

മുന്നണി ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്ന രീതിയിലാണ് ഇരുവിഭാഗങ്ങളുടെയും പ്രതികരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

3/related/default