gtag('config', 'G-JLGLB1LBDZ'); മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

Malabar One  Desk
മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു


മലപ്പുറം: വളാഞ്ചേരിയിൽ മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ പിതാവും മകനും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തർക്കത്തിനിടെ പിതാവിന്റെ അടിയേറ്റ് ശ്യാംകൃഷ്ണൻ നിലത്തുവീണതായി പൊലീസ് അറിയിച്ചു.
പരിക്കേറ്റ വിദ്യാർത്ഥിയെ പിതാവ് തന്നെ ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇന്ന് മരണമാണ് സംഭവിച്ചത്.
സംഭവത്തെ തുടർന്ന് പിതാവ് ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. മരപ്പണിക്കാരനാണ് ശബരി. മരിച്ച ശ്യാംകൃഷ്ണൻ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.
Tags
3/related/default