‘
ആലപ്പുഴ: യൂ പ്രതിഭ , എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വല്ലപ്പള്ളി െനട്ശൻ തിരേ നിയമനടപടിക്ക് നീങ്ങുന്നു. തന്റെ മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്നാരോപിച്ചാണ് നടപടി സ്വീകരിക്കാൻ തീരുമാനം എടുത്തത്.
ഇതിനായി പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ ജില്ലാ കമ്മിറ്റിയെ സമീപിച്ചു. എന്നാൽ ഇതുവരെ ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് വിവരം.
അതേസമയം, ജി .സുധാകരൻ തിരെയും യു പ്രതിഭ രൂക്ഷ വിമർശനം ഉന്നയിച്ചു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് തന്നെ തോൽപ്പിക്കാൻ സുധാകരൻ പലരെയും ഫോണിൽ വിളിച്ച് പ്രവർത്തിച്ചുവെന്നാണ് ആരോപണം. അമ്പലപ്പുഴയിലും സമാന രീതിയിലുള്ള ഇടപെടലുകൾ നടത്തിയതായും അവർ പറഞ്ഞു.
2021ൽ സ്ഥാനാർത്ഥിയല്ലാതിരുന്നിട്ടും സുധാകരൻ പണം പിരിച്ചെന്നും, അതിന്റെ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ലെന്നും യു പ്രതിഭ ആരോപിച്ചു. ഈ വിഷയങ്ങളും ജില്ലാ കമ്മിറ്റി യോഗത്തിൽ അവർ ഉന്നയിച്ചതായാണ് വിവരം.
ഇതിനിടെ, വല്ലപ്പള്ളിു നട്ശൻ മായുള്ള രാഷ്ട്രീയ ബന്ധത്തിനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നിട്ടുണ്ട്. ഈ ബന്ധം പാർട്ടിയുടെ മതനിരപേക്ഷ നിലപാടിന് തിരിച്ചടിയായെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചെന്നുമാണ് വിമർശനം.