gtag('config', 'G-JLGLB1LBDZ'); ചെറുവണ്ണൂരിൽ കാറിന് തീപിടിത്തം; ഗർഭിണിയായ യുവതി മരിച്ചു

ചെറുവണ്ണൂരിൽ കാറിന് തീപിടിത്തം; ഗർഭിണിയായ യുവതി മരിച്ചു

Malabar One  Desk
ചെറുവണ്ണൂരിൽ കാറിന് തീപിടിത്തം; ഗർഭിണിയായ യുവതി മരിച്ചു


കോഴിക്കോട് ചെറുവണ്ണൂരിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചു. കക്കറമുക്ക് സ്വദേശിനിയായ സോനയാണ് മരിച്ചത്. ആശുപത്രി സന്ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.


തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ കാർ ഓടിച്ചിരുന്ന ഭർത്താവ് പുറത്തേക്ക് രക്ഷപ്പെട്ടു. എന്നാൽ വാഹനത്തിന്റെ പിൻസീറ്റിലുണ്ടായിരുന്ന സോനയെ സമയത്ത് പുറത്തെടുക്കാൻ സാധിച്ചില്ല. ഫയർഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


Tags
3/related/default