gtag('config', 'G-JLGLB1LBDZ'); ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിൽ. വി മുരളീധരന് മറുപടിയുമായി മുനവറലി ശിഹാബ് തങ്ങൾ

ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിൽ. വി മുരളീധരന് മറുപടിയുമായി മുനവറലി ശിഹാബ് തങ്ങൾ

Malabar One  Desk
ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിൽ പ്രതികരണം; വി മുരളീധരന് മറുപടിയുമായി മുനവറലി ശിഹാബ് തങ്ങൾ
മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ ബിജെപി നേതാവ് വി . മുരളീധരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ . വിദ്യാഭ്യാസ വകുപ്പ് ഏത് പാർട്ടിക്കോ നേതാവിനോ നൽകണമെന്നത് ബിജെപി നേതാക്കൾ തീരുമാനിക്കേണ്ട കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.


മന്ത്രിസഭയിലേക്കുള്ള അംഗങ്ങളെ തീരുമാനിക്കുന്നത് ഓരോ പാർട്ടികളുടെയും ആഭ്യന്തര കാര്യങ്ങളാണെന്നും, യുഡിഎഫ് ഘടകകക്ഷികളുമായി ആലോചിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് ലീഗിൽ നിന്ന് മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യതയും പാർട്ടി പരിഗണിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി . സുകുമാരൻ നായർ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുന്നത് ലീഗിന്റെ രാഷ്ട്രീയ ശൈലിയല്ലെന്നും മുനവറലി ശിഹാബ് തങ്ങൾ





 പറഞ്ഞു. വകുപ്പുകളുടെ അന്തിമ വിഭജനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ മുസ്ലിം ലീഗിന് കൂടുതൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇന്ന് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മന്ത്രിമാരുടെ പട്ടികയെ കുറിച്ചുള്ള നിർണായക ചർച്ചകൾ നടക്കും. പി കെ കുഞ്ഞാലിക്കുട്ടി  , ക്കെ . എം . ഷാജി , ൻ . ശംസുദ്ധീൻ , പി . ക്കെ . ബഷീർ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്.
3/related/default