gtag('config', 'G-JLGLB1LBDZ'); കറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി

കറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി

Malabar One  Desk
 മലപ്പുറം  എ.ആർ. നഗറിൽ കറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി
കൊടുവായൂർ എ.ആർ. നഗർ സഹകരണ ബാങ്കിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൂളിപിലാക്കൽ പള്ളിയാളി യൂസഫ് ആണ് മരിച്ചത്.



ബുധനാഴ്ച വൈകുന്നേരത്തോടെ ബാങ്കിന് സമീപം ചുവന്ന സ്വിഫ്റ്റ് കാർ ദീർഘസമയം നിർത്തിയിട്ട നിലയിൽ നാട്ടുകാർ ശ്രദ്ധിച്ചു. സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കാറിനുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലീസ് പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
3/related/default