gtag('config', 'G-JLGLB1LBDZ'); ഹാപ്പിലാൻഡ് അപകടം; കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ്

ഹാപ്പിലാൻഡ് അപകടം; കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ്

Malabar One  Desk
തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റൈഡ് തകരാറിലായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പരിക്കേറ്റവരിൽ കുട്ടികളുൾപ്പെടെ ഒരേ കുടുംബത്തിലെ അഞ്ച് പേരുണ്ടെന്നാണ് വിവരം. ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും വീഴ്ചയുണ്ടായെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
അപകടത്തിന് പിന്നാലെ വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട്



 ജില്ലാ ഭരണകൂടത്തിന് കൈമാറും. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
3/related/default