gtag('config', 'G-JLGLB1LBDZ'); പത്ത് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ ലഭിക്കാത്ത പെരുന്നാള്‍ ദിനം'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം

പത്ത് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ ലഭിക്കാത്ത പെരുന്നാള്‍ ദിനം'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം

Malabar One  Desk

പത്ത് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ ലഭിക്കാത്ത പെരുന്നാള്‍ ദിനം'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം വൈകുന്നതിനെതിരെ സിപിഐഎം രംഗത്ത്. മെയ് 25 മുതൽ പെൻഷൻ അക്കൗണ്ടുകളിൽ എത്തുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനമെങ്കിലും പലർക്കും തുക ലഭിച്ചിട്ടില്ലെന്നാണ് പാർട്ടിയുടെ ആരോപണം. പെരുന്നാൾ ദിനത്തിലും പെൻഷൻ ലഭിക്കാതിരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചതായും സിപിഐഎം വ്യക്തമാക്കി.



മുൻ എൽഡിഎഫ് ഭരണകാലത്ത് ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ പ്രധാന ആഘോഷങ്ങൾക്ക് മുൻപായി ക്ഷേമപെൻഷൻ വിതരണം ഉറപ്പാക്കിയിരുന്നുവെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. നിലവിൽ പെൻഷൻ വിതരണം വൈകുന്നത് പഴയ യുഡിഎഫ് ഭരണകാലത്തെ സാഹചര്യം ഓർമ്മിപ്പിക്കുന്നതാണെന്നും വിമർശനം ഉയർന്നു.

ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ സർക്കാർ നിലവിലെ തുകയും സമയത്ത് നൽകാൻ കഴിയുന്നില്ലെന്നാണ് സിപിഐഎം ആരോപിക്കുന്നത്. മെയ് മാസത്തെ സാമൂഹ്യസുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ചെയ്യാൻ 1070 കോടി രൂപ അനുവദിച്ചതായി സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ തുക എത്തിയിട്ടില്ലെന്നാണ് പരാതി.

3/related/default