ഒറ്റപ്പാലത്ത് ; ഗൃഹനാഥൻ മരിച്ച നിലയിൽ, ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ
പാലക്കാട് ഒറ്റപ്പാലം മീറ്റ്‌നയില്‍ ഒരു കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്.
മീറ്റ്‌നയില്‍ താമസിക്കുന്ന തൃശ്ശൂര്‍ കുറ്റൂര്‍ സ്വദേശിയായ രാമകൃഷ്ണന്‍ (60) ആണ് മരിച്ചത്. ഭാര്യ വസന്തയും മകന്‍ അഭിജിത്തും അവശനിലയില്‍ കണ്ടെത്തപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കുകയും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് മൂന്നുപേരെയും കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്നങ്ങളോ മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളോ സംഭവത്തിന് പിന്നിലുണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.