മലപ്പുറത്ത് മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്കെതിരെ യൂത്ത് ലീഗിന്റെ വിമത മത്സരം
മലപ്പുറം:മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥികളെ എതിർത്തുകൊണ്ട് യൂത്ത് ലീഗ് നേതാക്കൾ . മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിലെ കൊല്ലംചിന, പറമ്പിൽപീടിക ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലാണ് യൂത്ത് ലീഗ് വിമതരായി മത്സരിക്കുന്നത്.
ഈ മണ്ഡലങ്ങളിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് യൂത്ത് ലീഗ് പ്രതിഷേധമായി തങ്ങളുടേതായ സ്ഥാനാർഥികളെ രംഗത്തിറക്കാൻ തീരുമാനിച്ചത്. മൂന്നുതവണ സ്ഥാനാർഥിത്വം ലഭിച്ചവരെ വീണ്ടും നിലനിർത്തിയതിൽ തങ്ങളുടെ അഭിപ്രായം അവഗണിക്കപ്പെട്ടുവെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു.
വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.എ. ബഷീറും വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ യു.പി. അമീറുമാണ് ഇപ്പോൾ വിമത സ്ഥാനാർഥികളായി രംഗത്തുള്ളത്.