Recent Posts

{getWidget} $results={4} $label={recent}

11/09/2025 11:44:00 AM
നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം


പാലക്കാട്    :   നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാൽ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ചിറ്റൂരിൽ പോയി പാലക്കാട്ടേക്ക് തിരിച്ചുവരികയായിരുന്നു. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിയുകയായിരുന്നു.

രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂഷ് ശാന്തകുമാർ (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ആദിത്യൻ(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിൻ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പല സ്ഥലങ്ങളിൽ പഠിക്കുകയും ജോലി ചെയ്യുന്നവരുമാണ് ഈ ആറു പേരും. സുഹൃത്തുക്കളായ ഇവർ അവധി ദിവസം ഒരുമിച്ചു കൂടുകയും രാത്രി റൈഡിനായി പോകാറുണ്ടെന്നും പാലക്കാട് ടൗൺ സൗത്തക പോലീസ് അറിയിച്ചു.


0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ