കുറ്റിപ്പുറം:ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.തവനൂർ മദിരശ്ശേരി സ്വദേശി പരേതനായ മുരിയിൽ ഷിജുവിന്റെ മകൻ വിവേക് (22)നെയാണ് പുഴയിൽ കാണാതായത്. കൂട്ടുകാരുമൊത്ത് ഇന്ന് രാവിലെ 9 മണിയോടെ ഭാരതപ്പുഴയുടെ മഞ്ചാടി ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു.പൊന്നാനി ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരികയാണ്.