ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥി മരിച്ചു; സുഹൃത്തുക്കളായ രണ്ട് പേർക്ക് പരിക്ക്
കൊണ്ടോട്ടി : കൊളപ്പുറം - കുന്നുംപുറം - എയർപോർട്ട് റോഡിൽ ചെങ്ങാനിക്കടുത്ത് തോട്ടശ്ശേരി മല്ലപ്പടിയിൽ ഥാർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. പള്ളിക്കൽ ബസാർ സ്വദേശി ധനജ്ഞയ് (16) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് പരിക്കേറ്റു. കൊണ്ടോട്ടി എയർപോർട്ട് സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ട ഥാർ ജീപ്പിൽ ഉണ്ടായിരുന്നത്.
അമിത വേഗതയിലായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും നാട്ടുകാർ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, ധനജ്ഞയിന്റെ ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ചേർന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.