മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തൃശൂർ : പെരുമ്പിലാവ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു വടക്കുമുറിമാനംകണ്ടത്ത് അബ്ദുൽ വാഹിദ്-ഷഹീം ദമ്പതികളുടെ മകൻ മുഹ മ്മദ് ആബിദ് ആണ് മരിച്ചുത്. വെള്ളിയാഴ്ച കാലത്ത് എഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കം ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപ ത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽ കി. കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് ഖബർ സ്ഥാ നിൽ ഖബറടക്കം നടത്തി. രാത്രിയിൽ ഉറക്കത്തിനി ടെ കുടിച്ചിരുന്ന മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം ഉണ്ടായതാണ് മരണകാരണമായതെന്ന് പറയുന്നു.