നാളെ വൈകിട്ട് 4 ന് തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് പുതിയ നിർദേശം. മില്ലുടമകൾ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാൽ മതിയല്ലോ എന്ന് മന്ത്രി ജി.ആർ അനിൽ വിശദീകരിച്ചു. മില്ലുടമകളെ വിളിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി യോഗം തുടങ്ങിയ ഘട്ടത്തിൽ ഉദ്യോഗസ്ഥരടക്കം ഉള്ള ആളുകൾ ഉണ്ടായിരുന്നു. തുടർന്നാണ് മില്ലുടമകൾ യോഗത്തിനില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. മില്ലുടമകളുടെ ഭാഗം കൂടി കേൾക്കേണ്ടെയെന്നും കൂടിയാലോചനകൾക്ക് ശേഷം പൊതുവായ തീരുമാനത്തിലേക്ക് പോകുന്നതല്ലേ നല്ലതെന്ന് മുഖ്യമന്ത്രി ചോദിച്ചു