സുരക്ഷിത ബാല്യം സുന്ദര ഭവനം': കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ കുടുംബശ്രീ മിഷനുമായി സഹകരിച്ച് സുരക്ഷിത ബാല്യം സുന്ദര ഭവനം' സന്ദേശത്തില്‍ ബാലസൗഹൃദ രക്ഷാകര്‍തൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയും കുടുംബാന്തരീക്ഷം ബാലസൗഹൃദ ഇടങ്ങളാക്കുകയും ലക്ഷ്യമിട്ട് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ല ശിശുസംരക്ഷണ ഓഫിസര്‍ ഷാജിത ആറ്റാശേരി അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്തപൂര്‍ണ രക്ഷാകര്‍തൃത്വം' വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി. ധന്യയും 'ബാലാവകാശങ്ങള്‍' വിഷയത്തില്‍ ബാലാവകാശ കമീഷന്‍ മുന്‍ അംഗം സി. വിജയകുമാറും ക്ലാസുകള്‍ നയിച്ചു. കുടുംബശ്രീ ഡി.എം.സി സുരേഷ് കുമാര്‍ സ്വാഗതവും ഡി.പി.എം ഹസ്‌കര്‍ നന്ദിയും പറഞ്ഞു.