ബോൾ തലയിൽ കൊണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു.

Malabar One  Desk
സ്കൂ‌ളിൽ ക്രിക്കറ്റ്കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയ്ക്കൽ കോട്ടൂർ എ കെ എം ഹൈസ്കൂ‌ളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തപസ്യ (15) ആണ് മരണപ്പെട്ടത്.

പത്തു ദിവസം മുൻപാണ് അപകടം നടന്നത്. സ്കൂ‌ളിൽ പി ഇ ടി പിരീഡിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്വദേശമായ മുബൈയിലേക്ക് കൊണ്ടുപോയി അവിടെ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.
3/related/default