വേങ്ങര : കൂരിയാട് ജെംസ് സ്കൂളിന് സമീപം ബൈക്കും അജ്ഞാത വാഹനവും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ പരുക്കേറ്റ മൂന്നുപേരെയുംതിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം.
മൂന്നുപേർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന വാഹനത്തിന് കൂട്ടിയിടിക്കുകയായിരുന്നു. വാഹനം ഏതാണെന്ന് വ്യക്തമല്ല. അപകടത്തിൽ സവാദ് ( 19)ആണ് മരണപ്പെട്ടത്. ആഷിഖ് (18 ) നബീൽ (18 )എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരും വേങ്ങര പാക്കടപ്പുറായ സ്വദേശികളാണ്.