മലപ്പുറം:വനംവന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ നടത്തുന്ന ഫോട്ടോ പ്രദര്‍ശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമിയുമായി ചേര്‍ന്നൊരുക്കുന്ന പ്രദര്‍ശനം ഒക്ടോബര്‍ എട്ടിന് സമാപിക്കും. മലപ്പുറം ജില്ലയിലെ വിവിധ വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങളിലേക്കും വിദ്യാര്‍ഥികളിലേക്കും വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
മലപ്പുറം സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് സൈനുല്‍ ആബിദീന്‍, സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് നിഷാല്‍ പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ അലി മലപ്പുറം, ശബരി ജാനകി, ഷബീര്‍ മമ്പാട്, രാജേഷ് മാസ്റ്റര്‍, പ്രമോദ് വാഴങ്കര, വി. അനൂപ്, സുജേഷ് പുത്തന്‍വീട്ടില്‍, ജസീഖ് ഹാജിയാര്‍പള്ളി, കാഞ്ചന തുടങ്ങിയവരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ്