ഇങ്ങനെ പറയുന്നവരുടെ ഉദ്ദേശം വേറെയാണ്’; വയനാട് ദുരന്തത്തിലെ വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്

Malabar One  Desk

 വയനാട് ദുരന്തത്തെ മറയാക്കി മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്തിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കോടതിയിൽ സമർപ്പിച്ച രേഖ പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ്. മാധ്യമങ്ങളാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുഖ്യശത്രുക്കൾ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം എന്നും മാധ്യമങ്ങളെ ബഹിഷ്കരിക്കണമെങ്കിൽ അത് തന്നെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.




ഓണത്തിന് ഇടതു നേതാക്കളുടെ കൂടെ ഓണമാഘോഷിക്കുന്ന പരിപാടി ഒക്കെ ഉണ്ടാകും. പക്ഷേ പിറ്റേന്ന് ഇടതുപക്ഷത്തിനെതിരെ നട്ടാൽ മുളക്കാത്ത വ്യാജ വാർത്തയും വരും. രണ്ടിനെയും എങ്ങനെ ഡീൽ ചെയ്യണം എന്നത് കാര്യമായി ആലോചിക്കേണ്ട ഒന്നാണ് എന്നും മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.


*എം ബി രാജേഷിന്റെ പ്രതികരണത്തെ ഇങ്ങനെ:* 


നമ്മളിൽ പലരും വീട് എടുത്തിട്ടുണ്ടാകും. അതെടുക്കും മുന്നേ ലോൺ കിട്ടാൻ ഒരു ബഡ്ജറ്റ് തയ്യാറാക്കി നമ്മൾ ബാങ്കിൽ കൊടുക്കും. ഇതാണ് എസ്ടിമേറ്റഡ് ബഡ്ജറ്റ്. അത് നമുക്ക് തോന്നുംപോലെ ഉണ്ടാക്കാൻ പറ്റില്ല. ആ ബഡ്ജറ്റ് തയ്യാറാക്കുന്നത് ഓരോ ഉൽപ്പന്നത്തിന്റെയും മാർക്കറ്റ് വില പരിഗണിച്ചും ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചുമാണ്. നാട്ടിൽ ഒരു വീട് എടുക്കാൻ സ്ക്വയർ ഫീറ്റിന് 2000-2500 വരെ വേണ്ടി വരും എന്ന് നമ്മൾ കണക്കാക്കുന്നത് അങ്ങനെയാണ്. ചിലപ്പോ അത്രയും തുക ചിലവാക്കില്ല. മറ്റു ചിലപ്പോ കൂടിയെന്നും വരാം. ഈ രീതിയിൽ ബാഡ്ജറ്റ് പ്രോജക്ഷൻ നടത്തുന്നത് എല്ലാ കാര്യത്തിലും ഉള്ളതാണ്.ദുരന്തങ്ങൾ ഉണ്ടാകുമ്പോ നാശ നഷ്ട്ടങ്ങളും ആദ്യഘട്ടത്തിലെ ദുരിതാശ്വാസത്തിനും ചിലവാകുന്ന തുകയുടെ ബജറ്റ് എങ്ങനെയാണ് നമ്മൾ കണക്കാക്കുക?


അത് ദുരന്ത ബാധിതരായ ആളുകളുടെ എണ്ണവും അവർക്ക് സർക്കാർ പിന്തുണ വേണ്ട ദിവസങ്ങളുടെ എണ്ണവും പരിഗണിച്ചു ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചാണ്. ഒരാൾക്ക് വസ്ത്രത്തിനു ഇത്ര പൈസ, പാത്രങ്ങൾക്ക് ഇത്ര പൈസ… അങ്ങനെ ഒരാൾക്ക് വേണ്ട തുകയും അതിൽ നിന്നും ആകെപേർക്ക് വേണ്ട തുകയും കണ്ടെത്തും.


ഇത് ചിലവാക്കിയ തുകയല്ല. പ്രോജക്ഷനാണ്. അതാണ് കോടതിയിൽ കൊടുത്തത്. ഇതും പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ്, മാധ്യമങ്ങളാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുഖ്യശത്രുക്കൾ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ആ മാധ്യമങ്ങളെ ബഹിഷ്കരിക്കണമെങ്കിൽ അത് തന്നെ ചെയ്യണം. ഓണത്തിന് ഇടതു നേതാക്കളുടെ കൂടെ ഓണമാഘോഷിക്കുന്ന പരിപാടി ഒക്കെ ഉണ്ടാകും. പക്ഷേ പിറ്റേന്ന് ഇടതുപക്ഷത്തിനെതിരെ നട്ടാൽ മുളക്കാത്ത വ്യാജ വാർത്തയും വരും. രണ്ടിനെയും എങ്ങനെ ഡീൽ ചെയ്യണം എന്നത് കാര്യമായി ആലോചിക്കേണ്ട ഒന്നാണ്.







3/related/default