gtag('config', 'G-JLGLB1LBDZ'); കൽപ്പകഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു

കൽപ്പകഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു

Malabar first news

തിരൂർ : കൽപ്പകഞ്ചേരി കല്ലിങ്ങൽ സ്വദേശിയായ ഓട്ടോ ഡ്രൈവവർക്ക് വെട്ടം ചീർപ്പിൽ വെട്ടേറ്റു. ഉണ്ണികൃഷ്ണൻ എന്ന 35 കാരനാണ് വെട്ടേറ്റത്.
 ഇയാളുടേത് എന്ന് കരുതുന്ന ഓട്ടോറിക്ഷ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.




 രാത്രി പതിനൊന്നരയോടെയാണ് സംഭവം. വെട്ടേറ്റ പരിക്കുകളോടെ ഇയാൾ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാൾ എത്തിയതെന്ന് കരുതുന്ന ഓട്ടോയിൽ കത്തി ഉൾപ്പടെയുള്ള ആയുധങ്ങൾ ഉണ്ട്. പച്ചക്കറി, ബ്രോസ്റ്റഡ് ചിക്കൻ തുടങ്ങിയവ പിൻഭാഗത്തുമുണ്ട്. ട്രിപ്പ് വിളിച്ച് ഇവിടെ എത്തിച്ച ശേഷം ആക്രമിച്ചതാണെന്ന് സംശയിക്കുന്നു.



 നാട്ടുകാർ ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പരിക്ക് ഗുരുതരമാണ്. തിരൂരിൽ നിന്ന് ഉണ്ണികൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമിച്ചതാരെന്നോ ആക്രമണത്തിന്റെ കാരണമോ വ്യക്തമല്ല. തിരൂർ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. രക്കം വാർന്ന് കൊണ്ടിരിക്കുന്ന നിലയിലണ് ഉണ്ണികൃഷ്ണൻ വീട്ടിലേക്ക് ഓടിക്കയറിയത്. പ്രാണ രക്ഷാർത്ഥം ആദ്യം കണ്ട വീട്ടിലേക്ക് ഓടിക്കയറിയതാകുമെന്ന് കരുതുന്നു.
3/related/default