gtag('config', 'G-JLGLB1LBDZ'); പാണക്കാട് ഖാളി ഫൗണ്ടേഷൻ സംഗമം സമാപിച്ചു

പാണക്കാട് ഖാളി ഫൗണ്ടേഷൻ സംഗമം സമാപിച്ചു

Malabar first news
 തിരൂർ:  തിരൂർ മേഖലാ പാണക്കാട് ഖാദി ഫൗണ്ടേഷൻ സംഗമം വാഗൺ ട്രാജഡി ടൗൺഹാളിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പാണക്കാട് തങ്ങൻമാർ ഖാളിമാരായ തിരൂർ, താനൂർ, കോട്ടക്കൽ , തവനൂർ, പൊന്നാനി മണ്ഡലങ്ങളിലെ ഇരുന്നൂറോളം മഹല്ലുകളിൽ നിന്നുള്ള ഭാരവാഹികളും ഖത്തീബുമാരും പങ്കെടുത്ത സംഗമത്തിൽ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.

ചടങ്ങിൽ സമസ്ത മുശാവറ അംഗം എം.പി. മുസ്തഫൽ ഫൈസി അദ്ധ്യക്ഷത വഹിച്ചു. നേരത്തെ മൗലിദ് സദസ്സോടെ ആരംഭിച്ച പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് സമസ്ത മുശാവ അംഗം ശൈഖുന ഇസ്മായിൽ മുസ്‌ലിയാർ പ്രാർത്ഥന നടത്തി.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. 

എം.പി. അബ്ദുസ്സമദ് സമദാനിയെ ചടങ്ങിൽ ആദരിച്ചു. സമസ്ത മുശാവറ അംഗങ്ങളായ ഡോ ബഹാവുദ്ദീൻ നദ്‌വി, കോറാട് സൈതാലിക്കുട്ടി ഫൈസി എന്നിവർ പ്രസംഗിച്ചു . നാസർ ഫൈസി കൂടത്തായി, ഹസൻ സഖാഫി പൂക്കോട്ടൂർ, ഡോ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.
സലീം എടക്കര ഖാസി ഫൗണ്ടേഷൻ പദ്ധതി രേഖ അവതരിപ്പിച്ചു.



എം.എൽ എ മാരായ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, അഡ്വ. എൻ ഷംസുദ്ദീൻ, അബ്ദുറഹിമാൻ രണ്ടത്താണി, അഷറഫ് കോക്കൂർ, വെട്ടം ആലിക്കോയ, വി.കെ.എം ഷാഫി, സ്വലാഹുദ്ദീൻ ഫൈസി, കീഴേടത്തിൽ ഇബ്രാഹിം ഹാജി, കാടാമ്പുഴ മൂസഹാജി, പി.കെ. കെ തങ്ങൾ, നൂഹ് കരിങ്കപ്പാറ, അഡ്വ. ആരിഫ് താനൂർ, സയ്യിദ് ഉമറലിതങ്ങൾ, അബ്ദുൽ വാഹിദ് മുസ്ല്യാർ അത്തിപ്പറ്റ, ഖാസിം ഫൈസി പോത്തനൂർ, സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ, അബ് സിനാൻ ഫൈസി, സയ്യിദ്  ആറ്റക്കോയ തങ്ങൾ നരിപ്പറമ്പ്, കെ.കെ എസ് തങ്ങൾ വെട്ടിച്ചിറ, എം. അബ്ദുള്ള കുട്ടി, പി.എം ഹുസൈൻ ജിഫ്രി തങ്ങൾ, സയ്യിദ് എ.സി.കെ. തങ്ങൾ, സയ്യിദ് അക്ബറലി ശിഹാബ് തങ്ങൾ കടകശ്ശേരി, സയ്യിദ് സി.പി.എം തങ്ങൾ, അടിമാലി മുഹമ്മദ് ഫൈസി, അഷറഫ് ദാരിമി വെട്ടം, അബൂബക്കർ ഫൈസി എന്നിവർ പ്രസംഗിച്ചു.


3/related/default