gtag('config', 'G-JLGLB1LBDZ'); മുണ്ടക്കൈ ഉരുൾപൊട്ടൽ; സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

മുണ്ടക്കൈ ഉരുൾപൊട്ടൽ; സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

Malabar first news

നിലമ്പൂർ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാകരങ്ങളായ സന്നദ്ധ പ്രവർത്തകരെ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ആദരിച്ചു. സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ ഉദ്ഘാടനം ചെയ്തു. 

സ്വന്തം ജീവൻ പോലും പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയ മുഴുവൻ ആളുകളെയും അദ്ദേഹം അഭിവാദ്യം ചെയ്തു. അതോടൊപ്പം തന്നെ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ വേണ്ട പാക്കേജ് അനുവദിക്കുകയോ ചെയ്യാത്ത കേന്ദ്ര സർക്കാർ നടപടിയെയും അദ്ദേഹം വിമർശിച്ചു. 

പോത്തുകല്ല് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ്, പവിത്രൻ, പോത്തുകല്ല് പഞ്ചായത്തംഗം ഷറഫുന്നീസ, വിവിധ സർക്കാർ സംവിധാനങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, രാഷ്ട്രീയ പാർട്ടികൾ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ഐആർഡബ്ല്യൂ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. 

ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി, എൻ മുർഷിദ് ഷമീം, ഉസ്മാൻ കരുളായി, ഹമീദ് പരപ്പനങ്ങാടി, ഇർഷാദ് മൊറയൂർ, മുഹമ്മദ് ബഷീർ കെകെ, യൂസുഫ് ചെമ്മല, ഷാജഹാൻ, ഷിഹാബ് പിവി, അബ്ദുൽ ഖാദർ, സഫീർ, എൻ മുജീബ്, സിപി മുജീബ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി
3/related/default