gtag('config', 'G-JLGLB1LBDZ'); വയനാടിന് വേണ്ടി എൻ എസ് എസ് ബിരിയാണി ചലഞ്ച് നടത്തി

വയനാടിന് വേണ്ടി എൻ എസ് എസ് ബിരിയാണി ചലഞ്ച് നടത്തി

Malabar first news

കോട്ടക്കൽ : വയനാടിന്റെ പുനർനിർമ്മാണത്തിന് വേണ്ടി നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടത്തുന്ന 150 'സ്നേഹവീടുകളു'ടെ നിർമ്മാണവുമായി കൈകോർത്ത് മലബാർ പോളിടെക്നിക് കോളേജ്  കോട്ടക്കൽ എൻ എസ് എസ് ടെക്നിക്കൽ സെല്ലി (യൂണിറ്റ് 256) ന്റെ നേതൃത്വത്തിൽ കോളേജിന്റെ 10 കിലോമീറ്റർ ചുറ്റളവിലായി ബിരിയാണിപ്പൊതി വിതരണം നടത്തി.


 കോളേജ് പ്രിൻസിപ്പൽ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജ്മൽ ഷാൻ, സ്റ്റുഡന്റ് സെക്രട്ടറി മിസ്ഹബ് ഷാ, അർഷദ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം സ്റ്റുഡന്റ് വളണ്ടിയർമാർ പങ്കെടുത്തു. മാറാക്കര പഞ്ചായത്ത്, കാടാമ്പുഴ പോലീസ് സ്റ്റേഷൻ, വിവിധ സംഘടനകൾ, ഷോപ്പുകൾ, നാട്ടുകാർ എല്ലാവരും പരിപാടിക്ക് പിന്തുണ നൽകി.


3/related/default