gtag('config', 'G-JLGLB1LBDZ'); പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായി പി.വി അൻവര്‍; പിന്തുണയ്ക്കാൻ കെ.ടി ജലീല്‍

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായി പി.വി അൻവര്‍; പിന്തുണയ്ക്കാൻ കെ.ടി ജലീല്‍

Malabar first news
നിലമ്പുർ :  സിപിഎമ്മുമായി അകന്ന പിന്നാലെ താൻ താൻ തീപ്പന്തം പോലെ കത്തുമെന്ന് പിവി അൻവറിന്റെ മുന്നറിയിപ്പ്. സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായും എം വി ഗോവിന്ദൻ മാസ്റ്റർക്ക് മറുപടിയായി നടത്തിയ വാർത്താ സമ്മേളനത്തില്‍ അൻവർ അറിയിച്ചു.അതേസമയം, സിപിഎമ്മുമായി അകന്ന അൻവറിനെ കൈവിടില്ലെന്ന സൂചന നല്‍കി മുൻ മന്ത്രിയായ കെ ടി ജലീലും രംഗത്ത് വന്നു .


 അൻവർ ഉയർത്തിയ വിഷയം പ്രസക്തമെന്നും കെ.ടി ജലീല്‍ പറഞ്ഞു . മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കുമെന്നും ഇനി കാണാൻ പോകുന്നത് പുതിയ അൻവറിനെയാകുമെന്നും എം.വി ഗോവിന്ദനുള്ള മറുപടിയില്‍ അൻവർ വ്യക്തമാക്കി.ശരിക്കുള്ള സഖാക്കള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. സിപിഎം പറഞ്ഞത് അനുസരിച്ചു. പക്ഷേ തന്‍റെ അഭ്യര്‍ഥന കേട്ടില്ല. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുന്നില്ല. പാര്‍ട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. താൻ സാധാരണ ജനങ്ങള്‍ക്കൊപ്പമാണെന്നും അൻവർ പറഞ്ഞു.



അതേ സമയം അൻവറിന് തുടക്കം മുതല്‍ പിന്തുണ നല്‍കിയ കെടി ജലീല്‍ പാർട്ടിയുടെ പരസ്യമായ മുന്നറിയിപ്പിനും തള്ളിപ്പറച്ചിലനും ശേഷവും അൻവറിനെ കൈവിടുന്നില്ല. അൻവർ പാർട്ടി പ്രവ‍ർത്തകരുടെ വികാരവും ജലീല്‍ സംഘപരിവാർ വിരുദ്ധതയും ഉയ‍ർത്തിയാണ് സർക്കാരിനെയും പൊലീസിനെയും വിമർശിക്കുന്നത്. ഒക്ടോബർ രണ്ടിന് ശേഷം പരസ്യമായ നിലപാടിലേക്ക് എത്തുമെന്നാണ് ജലിലിന്റെ മുന്നറിയിപ്പ്.
3/related/default