വാക്കാട് ബൈക്കും ഗുഡ്സ് ആപ്പയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

Malabar One  Desk

തിരൂർ: വാക്കാട് ബൈക്കും ഗുഡ്സ് ആപ്പയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ചീരാൻ കടപ്പുറം സ്വദേശി തേലത്ത് വെമ്പാല പറമ്പ് മുഹമ്മദ് കുട്ടിയുടെ മകൻ 31 വയസുള്ള മുഹാഫിയാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി തിരൂർ വാക്കാട് വെച്ച് മുഹാഫി സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ ആപ്പയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പിതാവ്: മുഹമ്മദ് കുട്ടി
മാതാവ്: ഫാത്തിമ

3/related/default