മലപ്പുറം :ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ്‌സിയുടെ ഓഹരികൾ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസൺ വാങ്ങിയെന്നതാണ് പുതിയ വാർത്ത. സൂപ്പർ ലീഗ് കേരള തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെ സിനിമാ താരമായ പൃഥിരാജ് കൊച്ചി എഫ് സിയുടെ ഓഹരികൾ സ്വന്തമാക്കിയിരുന്നു.
സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ നടന്ന ആദ്യ മൽസരത്തിൽ മലപ്പുറം എഫ് സി കൊച്ചി എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ലീഗിൽ നടന്ന രണ്ടാം മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കണ്ണൂർ വാരിയേഴ്സ് മാജിക്ക് എഫ് സി തൃശൂരിനെ തോൽപ്പിച്ചു.
