സിപിഐ എം കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

Malabar One  Desk

കുറ്റിപ്പുറം : വയനാട്  പുനരധിവാസം തകർക്കാൻ  ശ്രമിക്കുന്ന മാധ്യമങ്ങളുടെയും, പ്രതിപക്ഷത്തിൻ്റെയും പ്രചരണങ്ങൾക്കെതിരെ സിപിഐ എം കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുറ്റിപ്പുറം ബസ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി സിപിഐഎം ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. 

ഐ വി രതീഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ  ജയകുമാർ, എസ് ദിനേശ് കെ ടി ബുഷറ, ലോക്കൽ സെക്രട്ടറി സി വേലായുധൻ എന്നിവർ സംസാരിച്ചു.


3/related/default