നിലമ്പുർ :നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.5 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മ്മിച്ച പുതിയ മൂന്ന് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാടിനു സമര്‍പ്പിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ബാത്ത് റൂം സൗകര്യത്തോട് കൂടിയ വിശ്രമ മുറിയും പ്രീ ഓപ്പറേറ്റീവ്- പോസ്റ്റ് ഓപ്പറേറ്റീവ്, മൈനര്‍ പ്രോസീജ്യര്‍ റൂം എന്നിവയും ഇതോടൊപ്പം നാടിന് സമര്‍പ്പിച്ചു.
നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരം പോസ്റ്റീവ് പ്രെഷര്‍ ലാമിനാര്‍ സൗകര്യത്തോടെ സജ്ജീകരിച്ച തിയേറ്ററുകള്‍ മികച്ച അണു ബാധ നിയന്ത്രണ സംവിധാനങ്ങളുള്ളതും ഒരേ സമയം കൂടുതല്‍ ഓപ്പറേഷനുകള്‍ ചെയ്യാനാകുന്നതുമാണ്. മലയോര മേഖലയിലെ സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാവുന്നതാണ് ജില്ലാ ആശുപത്രിയിലെ പുതിയ തിയേറ്ററുകള്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ പി. വി. അന്‍വര്‍. പി. ക. ബഷീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ കരീം, ജില്ലാ പഞ്ചായത്ത് ജില്ലാ സെക്രട്ടറി എസ് ബിജു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.