തീരുർ മംഗലത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. അര ലക്ഷം രൂപ കവർന്നു

Malabar One  Desk

തിരൂർ:മംഗലം തിരുത്തുമ്മൽഎ സി  അറമുഖൻ്റെ വീട്ടിലാണ് മോഷണം നടന്നത്.  ഞായറാഴ്ച രാത്രിയിലാണ് സംഭവം.  അറമുഖൻ തൊട്ടടുത്തുള്ള മകൻ്റെ വീട്ടിലേക്ക് രാത്രി ഉറങ്ങാൻ  പോയിരുന്ന സമത്താണ് കവർച്ച നടന്നത്. 




വീടിൻ്റെ പുറകുഭാഗത്തെ വാതിൽ പൂട്ട് പൊളിച്ച് അകത്ത് കയറിയേ  മോഷ്ടാവ്  അലമാര തുറന്ന് പണം കവരുകയായിരുന്നു.  തിരൂർ  പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് തിരൂർ സി ഐ കെജെ ജിനേഷ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


          


3/related/default