കൊണ്ടോട്ടി :വാഴക്കാട് മതിയംകല്ലിങ്ങൽ എം കെ സി മൊയ്‌തീൻ (74) നിര്യാതനായി.
വാഴക്കാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്, വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡണ്ട്, ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, സ്വതന്ത്ര തൊഴിലാളി യൂണിയൻ (STU ) മാവൂർ ഗ്രാസിം യൂണിറ്റ് കമ്മിറ്റി ഭാരവാഹി, വാഴക്കാട് മഹല്ല് കമ്മിറ്റി ട്രഷറർ, ഏറനാട് കാർഷിക ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : ആമിന.പി വി മക്കൾ : അഡ്വ :എം. കെ നൗഷാദ് (ഗ്രാമ പഞ്ചായത്ത് മെമ്പർ, വാഴക്കാട് ), ഹാഷിം ഷിബിലി (ജിദ്ദ ),
അബ്ദുൽ ഹകീം (ഖത്തർ ), അസ്മത്ത് ബിനു, ഷാഹിദ, മുംതാസ് മരുമക്കൾ :
അഷ്‌റഫ് അരീക്കോട്, ഉമറലി ശിഹാബ് മണ്ണറോട്ട് വാഴക്കാട്, ഫിർദൗസ് മമ്പാട്, നജ്മ വെട്ടത്തൂർ (ഓവർസിയർ കൊണ്ടോട്ടി മുൻസിപ്പാലിറ്റി) ആശിഫ. പി വി വാഴക്കാട്, മുംതാസ് വാഴക്കാട്.
മയ്യിത്ത് നിസ്കാരം തിങ്കൾ രാവിലെ 11:30 ന് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിയിൽ.
