മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറത്ത് നിന്ന് സ്ഥലം മാറ്റപ്പെട്ട പി ശശിധരന്റെ പിന്‍ഗാമിയായ ആര്‍ വിശ്വനാഥ് ചുമതലയേറ്റു. പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഐ.ജി ആയിരിക്കെയാണ് വിശ്വനാഥിനെ മലപ്പുറത്ത് നിയമിച്ചിട്ടുള്ളത്. നേരത്തെ കുറ്റാന്വേഷണ വിദഗ്ധനെന്ന
വിശേഷണത്തോടെ മലപ്പുറത്ത് നിയമിതനായ ഉദ്യോഗ്‌സഥനായിരുന്നു പി ശശിധരന്‍. ശശിധരനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടായിരുന്നു പി.വി അന്‍വര്‍ തന്റെ പോരാട്ടത്തിന് തുടക്കമിട്ടത്. പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു എം.എല്‍.എ ആദ്യമായി പൊലീസിനെതിരെ രംഗത്തെത്തിയത്. പിന്നാലെ വ്യാപക ആരോപണങ്ങള്‍ അഴിച്ചുവിട്ടതോടെ മലപ്പുറത്ത് വന്‍ അഴിച്ചുപണി സര്‍ക്കാര്‍ നടത്തി. അതിന്റെ ഭാഗമായാണ് ശശിധരന്റെ കസേര ഇളകിയത്. എറണാകുളം വിജിലന്‍സിലാണ് ശശിധരന് പുതിയ നിയമനം നല്‍കിയിട്ടുള്ളത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയായിരിക്കെയായിരുന്നു വിശ്വനാഥിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയത്. ആലുവ സ്വദേശിയാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്ന വിശ്വനാഥ് 201ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 181ാം റാങ്കോടെയായിരുന്നു സിവില്‍
സര്‍വ്വീസില്‍ പ്രവേശിച്ചത്. മലപ്പുറം പൊലീസിനെതിരെ പി.വി അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ മലപ്പുറം പൊലീസിന്റെ മുഖം മിനുക്കലാകും പുതിയ മേധാവിയുടെ പ്രധാന ദൗത്യം.
